പ്രഥമ ഡി ഫാം ബാച്ച്; നൂറ് ശതമാനം വിജയ തിളക്കത്തില്‍ ഡോ.മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി
മേപ്പാടി: ഡോ.മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയിലെ ആദ്യ ബാച്ച് ഡിപ്ലോമ ഇന്‍ ഫാര്‍മസിയിലെ 46 വിദ്യാര്‍ത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. അക്കാദമിക് ഘോഷയാത്രയോടെ ആരംഭിച്ച 'സെനോറ 2026' ബിരുദദാന ചടങ്ങ് മുന്‍ ഡീന്‍ ബ്രിഗേഡിയര്‍ ഡോ. എ.പി.കാമത്ത് ഉദ്ഘാടനം ചെയ്തു. 2023-2026 ഡി.ഫാം ബാച്ചിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാദമിക് എക്‌സലന്‍സ് പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ഡോ. എ.പി.കാമത്ത് നിര്‍വ്വഹിച്ചു. ഉയര്‍ന്ന ഭൗതിക സാഹചര്യങ്ങളും വിദഗ്ധരായ അധ്യാപകരും ഉന്നത നിലവാരമുള്ള ലാബുകളുമാണ് വിദ്യാര്‍ത്ഥികളുടെ മികച്ച വിജയത്തിന് കാരണമായതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.ലാല്‍ പ്രശാന്ത് എം.എല്‍ പറഞ്ഞു. ഫാര്‍മക്കോഗ്‌നസി വിഭാഗം മേധാവി ഡോ. ഷിബു പ്രശാന്ത് സി.ആര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫാര്‍മസിസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിജി ജോസ് ഡോ. മൂപ്പന്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപാള്‍ പ്രൊഫ.പ്രജിത്ത് കുമാര്‍, അല്‍ഷിഫാ കോളേജ് ഓഫ് ഫാര്‍മസി പ്രൊഫസര്‍ ഡോ.രാജേഷ് ആര്‍.എസ്, പ്രൊഫ.ജീവ ജെയിംസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡിപ്ലോമ ഇന്‍ ഫാര്‍മസി കൂടാതെ ബാച്ചിലര്‍ ഓഫ് ഫാര്‍മസി, ഡോക്ടര്‍ ഓഫ് ഫാര്‍മസി, മാസ്റ്റര്‍ ഓഫ് ഫാര്‍മസി തുടങ്ങിയ കോഴ്‌സുകളും ഇവിടെ നടന്നുവരുന്നു. കോളേജുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881230.
ഥീൗ ലെിേ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
