OPEN NEWSER

Wednesday 11. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സര്‍വജന ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

  • S.Batheri
11 Nov 2026

ബത്തേരി: ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള പോലീസ് ടീം അംഗവുമായിരുന്ന റിട്ട. ഡി.വൈ.എസ്.പി കെ.ടി. ചാക്കോ നിര്‍വഹിച്ചു. ശാസ്ത്രീയമായ രീതിയില്‍, അംഗീകൃത കോച്ചുമാരുടെ കീഴില്‍ മികച്ച പരിശീലനം നല്‍കി വിദ്യാര്‍ത്ഥികളെ ഫുട്‌ബോള്‍ പ്രതിഭകളാക്കി മാറ്റുകയാണ് അക്കാദമിയുടെ ലക്ഷ്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി എല്ലാ ദിവസവും വൈകിട്ട് നാല് മണി മുതലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ബിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി താരവും സന്തോഷ് ട്രോഫി കേരള ടീം സെലക്ടറുമായ പ്രഹ്ലാദന്‍, മുന്‍ ദേശീയ റഫറിയും കേരള ഹെഡ് ഓഫ് റഫറീസുമായ രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ബിനു തോമസ്, ജില്ലാ റഫറി അസോസിയേഷന്‍ സെക്രട്ടറി സന്തോഷ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ദിലിന്‍ സത്യനാഥ്, കായികാധ്യാപകരായ ബിനു, ഏലിയാമ്മ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീനിയര്‍ അസിസ്റ്റന്റ് സൗദാബി സ്വാഗതവും ക്യാമ്പ് കോര്‍ഡിനേറ്റര്‍ പി. നൗഷാദ് നന്ദിയും പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിയുടെ തത്വത്തിലുള്ള അംഗീകാരം; ജനുവരി ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്തുമെന്ന് ഉറപ്പ്
  • വന്യജീവി സാന്നിധ്യമുള്ള മേഖലകളില്‍ ഇനി വെളിച്ചം; സൗരവിളക്കുകളുമായി വനംവകുപ്പ്; 15ഓളം സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു; വന്യജീവി ആക്രമണ സാധ്യത കുറയ്ക്കാന്‍ നടപടി
  • വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത ഹാന്‍സ് ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ക്കെതിരെ കേസ്
  • പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടില്‍ ഇന്നെത്തും: നാളെ മുതല്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും
  • മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
  • ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.
  • മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
  • ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show