OPEN NEWSER

Wednesday 11. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മീനങ്ങാടിയില്‍ കേരളോത്സവം 2026; ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം

  • S.Batheri
11 Nov 2026

മീനങ്ങാടി: കേരളോത്സവം 2026ന്റെ ഭാഗമായി മീനങ്ങാടി പഞ്ചായത്തുതല ക്രിക്കറ്റ് ടൂര്‍ണമെന്റിന് കാര്യമ്പാടി മിനി സ്‌റ്റേഡിയത്തില്‍ ആവേശകരമായ തുടക്കമായി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. സജീവന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ ആറാം വാര്‍ഡ് മെമ്പര്‍ എ. തൈത്താല്‍ സ്വാഗതം ആശംസിച്ചു. എട്ടാം വാര്‍ഡ് മെമ്പര്‍ തങ്കച്ചന്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ സുരേഷ്, പതിനൊന്നാം വാര്‍ഡ് മെമ്പര്‍ മഹേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഭി, വിനോദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളെ പ്രതിനിധീകരിച്ച് എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കായികരംഗത്ത് യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിനും കേരളോത്സവം പോലുള്ള കായികമേളകള്‍ വലിയ പങ്കുവഹിക്കുന്നുവെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.കായിക ആവേശവും സൗഹൃദ മത്സരങ്ങളും നിറഞ്ഞ ടൂര്‍ണമെന്റിന് മികച്ച തുടക്കമാണ് കുറിച്ചത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിയുടെ തത്വത്തിലുള്ള അംഗീകാരം; ജനുവരി ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്തുമെന്ന് ഉറപ്പ്
  • വന്യജീവി സാന്നിധ്യമുള്ള മേഖലകളില്‍ ഇനി വെളിച്ചം; സൗരവിളക്കുകളുമായി വനംവകുപ്പ്; 15ഓളം സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു; വന്യജീവി ആക്രമണ സാധ്യത കുറയ്ക്കാന്‍ നടപടി
  • വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത ഹാന്‍സ് ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ക്കെതിരെ കേസ്
  • പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടില്‍ ഇന്നെത്തും: നാളെ മുതല്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും
  • മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
  • ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.
  • മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
  • ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show