OPEN NEWSER

Wednesday 11. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബത്തേരിയുടെ യാഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപനം; എം.എല്‍.എ ജനങ്ങളെ കബളിപ്പിക്കുന്നു: എസ്.ഡി.പി.ഐ

  • S.Batheri
11 Nov 2026

ബത്തേരി: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിന്റെ സാമ്പത്തിക, വ്യാപാര മേഖലകളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട എം.എല്‍.എ, ബുള്ളറ്റ് ട്രെയിന്‍ പോലുള്ള വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ വീണ്ടും വികസനത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എസ്.ഡി.പി.ഐ സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി.ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം വയനാടിന്റെ വ്യാപാര മേഖലയ്ക്കും ടൂറിസം രംഗത്തിനും വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുകയും ചെറുകിട കച്ചവടക്കാരുടെ ഉപജീവനം പ്രതിസന്ധിയിലാവുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ടൂറിസം മേഖലയുടെ വളര്‍ച്ച മുരടിച്ചിരിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങളും ഗതാഗത പ്രതിസന്ധികളും ജനങ്ങളുടെയും വ്യാപാരികളുടെയും സഞ്ചാരികളുടെയും ജീവിതത്തെ ഒരുപോലെ ബാധിക്കുന്നു.ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും രാത്രിയാത്രാ നിരോധനം നീക്കുന്നതിനും ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാത്ത ജനപ്രതിനിധി, പ്രായോഗികതയും സമയപരിധിയും വ്യക്തമല്ലാത്ത ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി രംഗത്തെത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. വയനാട്ടിലെ ജനങ്ങളെ പദ്ധതികള്‍ പ്രഖ്യാപിച്ച് സ്വപ്നലോകത്ത് തളച്ചിടുന്നതിനു പകരം നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളാണ് ജനപ്രതിനിധികളില്‍ നിന്നുണ്ടാകേണ്ടതെന്നും എസ്.ഡി.പി.ഐ.

വയനാടിന്റെ യാത്രാപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, രാത്രിയാത്രാ നിരോധനം നീക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുക, വ്യാപാരടൂറിസം മേഖലകളെ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് അടിയന്തരമായി പരിഗണിക്കേണ്ടത്.

 പ്രഖ്യാപനങ്ങളല്ല, ജനജീവിതത്തില്‍ പ്രതിഫലിക്കുന്ന വികസനവും പരിഹാരങ്ങളുമാണ് സുല്‍ത്താന്‍ ബത്തേരിക്ക് ആവശ്യമെന്നും എസ്.ഡി.പി.ഐ സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി  കൂട്ടിച്ചേര്‍ത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിയുടെ തത്വത്തിലുള്ള അംഗീകാരം; ജനുവരി ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്തുമെന്ന് ഉറപ്പ്
  • വന്യജീവി സാന്നിധ്യമുള്ള മേഖലകളില്‍ ഇനി വെളിച്ചം; സൗരവിളക്കുകളുമായി വനംവകുപ്പ്; 15ഓളം സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു; വന്യജീവി ആക്രമണ സാധ്യത കുറയ്ക്കാന്‍ നടപടി
  • വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത ഹാന്‍സ് ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ക്കെതിരെ കേസ്
  • പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടില്‍ ഇന്നെത്തും: നാളെ മുതല്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും
  • മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
  • ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.
  • മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
  • ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show