OPEN NEWSER

Thursday 22. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുവൈറ്റ് വയനാട് അസോസിയേഷന്റെ 'പൊന്നോണം 2026' വര്‍ണ്ണാഭമായി

  • International
22 Oct 2026

കുവൈറ്റ്: കുവൈറ്റ് വയനാട് അസോസിയേഷന്‍ സംഘടിപ്പിച്ച 'പൊന്നോണം 2026' വിപുലമായ കലാപരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഖൈത്താനിലെ രാജധാനി പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷത്തില്‍ അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും ആവേശപൂര്‍വം പങ്കെടുത്തു.
പ്രമുഖ ഡോക്ടര്‍മാരായ ഡോ.ആന്റണി സെബാസ്റ്റ്യന്‍ ഡിക്രൂസ്, ഡോ.അനില ആല്‍ബര്‍ട്ട് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ ഷിനോജ് ഫിലിപ്പ്, ജനറല്‍ സെക്രട്ടറി എബി ജോയി, വൈസ് പ്രസിഡന്റ് അലക്‌സ് മാനന്തവാടി, ജസ്‌ന മന്‍സൂര്‍, മഞ്ജുഷ സിബി, ലിബിന്‍ വി.എസ്., ജിഷ മധു, ടോംസി ജോണി, ശാരി രാജേഷ്, വിനേഷ് ജോര്‍ജ്, രാജേഷ്, മന്‍സൂര്‍ അലി, സനീഷ്, ഷിജു ജോസഫ്, ഡിനോജ് അബ്രഹാം, സ്മിജോഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേരളത്തിന്റെ തനതായ ഓണപ്പാരമ്പര്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്ത പരിപാടികള്‍ പ്രവാസി മലയാളികള്‍ക്ക് വേറിട്ട അനുഭവമായി.

പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നാടിന്റെ ഓര്‍മകളും സൗഹൃദങ്ങളും പുതുക്കാനും പരസ്പരബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള വേദിയായി പൊന്നോണം മാറി. സംഘടനയുടെ ഐക്യവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
  • സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി
  • ഫാന്‍സി നമ്പര്‍ ബുക്കിങ്: അഞ്ച് ദിവസത്തെ സമയപരിധി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; എക്സ്റ്റന്‍ഷന്‍ സംവിധാനം പിന്‍വലിച്ചു
  • വയനാട്ടില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 16 റെയ്ഡുകള്‍, 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show