സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍
സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഹരിതചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍. ദേശീയ പതാകയുടെയും സ്വാതന്ത്ര്യ ദിനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പതാകകളും കൊടിത്തോരണങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ദേശീയ പതാകകള്‍ പൂര്‍ണ്ണമായും തുണിയില്‍ തീര്‍ത്തവയായിരിക്കണം. ഹരിതചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പതാകകളുടെയും കൊടിതോരണങ്ങളുടെയും നിര്‍മ്മാണം, ശേഖരണം, വില്‍പന, ഉപയോഗം എന്നിവയില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മാതൃകാപരമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മുഴുവന്‍ ജനങ്ങളും പൊതുപ്രവര്‍ത്തകരും സ്ഥാപനങ്ങളും സഹകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
