കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
മാനന്തവാടി: പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.ഒണ്ടയങ്ങാടി സ്രാമ്പിക്കല്‍ സൈദലവി (44) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച പീച്ചങ്കോട് വെച്ചായിരുന്നു അപകടം. ഇതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പിതാവ്: ബാപ്പു .മാതാവ്: നഫീസ.ഭാര്യ: ഖൗലത്ത്. സഹോദരങ്ങള്‍: ഷറഫുദീന്‍, ഉമ്മു ഖുല്‍സു, ഹസീന, സുലൈഖ, ആരിഫ. മയ്യിത്ത് നിസ്‌കാരം ഇന്ന് ഒണ്ടയങ്ങാടി ജുമാ മസ്ജിദില്‍ നടക്കും
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
