OPEN NEWSER

Thursday 13. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !

  • Mananthavadi
13 Aug 2026

മാനന്തവാടി: ധാരാളം യാത്രികര്‍ക്ക് ഉപകാരമായേക്കാവുന്നസ്‌കൂട്ടര്‍ ടാക്‌സി സര്‍വീസിന് മാനന്തവാടിയില്‍ തുടക്കമാകുന്നു.
പ്രദേശവാസിയായ മുസ്തഫ എള്ളില്‍ ആണ് നഗരത്തിലെ യാത്രാപ്രതിസന്ധികള്‍ക്ക് പരിഹാരമായി ഈ വേറിട്ട സംരംഭത്തിന് തുടക്കം കുറിക്കുന്നത്.വയനാട്ടില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭമെന്നും
ഒരാള്‍ക്ക് മാത്രമായി വളരെ കുറഞ്ഞ ചെലവില്‍, സമയനഷ്ടമില്ലാതെ യാത്ര ചെയ്യാന്‍ ഈ സ്‌കൂട്ടര്‍ ടാക്‌സി സര്‍വീസ് ഏറെ സഹായകരമാകുമെന്നും മുസ്തഫ പറയുന്നുപാര്‍ക്കിംഗ് അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മാനന്തവാടിനഗരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെടാതെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാമെന്നതാണ് സ്‌കൂട്ടര്‍ ടാക്‌സിയുടെ പ്രധാന ആകര്‍ഷണം.
സാധാരണക്കാര്‍ക്കും ഓഫീസ് ജോലിക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പുതിയ തുടക്കത്തിനെ ഏവരും പിന്തുണയ്ക്കണമെന്നും,മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമായി സംസാരിച്ച് വാടകയില്‍ കൃത്യത വരുത്തുമെന്നും മുസ്തഫ പറഞ്ഞു.

ഇതര ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലും സ്‌കൂട്ടര്‍ ടാക്‌സികള്‍ക്ക് ഏറെ പ്രചാരം ലഭിച്ച പശ്ചാത്തലത്തില്‍ മാനന്തവാടിയില്‍ തുടക്കമിടുന്ന ഈ സംരംഭവും വിജയിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. കൃത്യമായി നിയമ നടപടിക്രമങ്ങള്‍ പാലിച്ച് സ്‌കൂട്ടര്‍ ടാക്‌സി തുടങ്ങിയാല്‍  ധാരാളം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നതും ഒരു വസ്തുതയാണ്. 


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
  • മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !
  • കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show