OPEN NEWSER

Thursday 13. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

  • Mananthavadi
13 Aug 2026

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് കാവുംകുന്നില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഒന്നര മാസത്തോളം പ്രായമുള്ള പശുക്കിടാവ് ചത്തു. കാവുംകുന്ന് സ്വദേശി മഴുവഞ്ചേരി ജോര്‍ജ് എം.ജെ.യുടെ പശുക്കിടാവിനെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചുകീറി തിന്നത്. ഇന്ന് രാവിലെ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു ദാരുണമായ സംഭവം നടന്നത്. പശുക്കിടാവിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് നായ്ക്കള്‍ കിടാവിനെ ആക്രമിക്കുന്നത് കണ്ടത്. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും പശുക്കിടാവിനെ നായ്ക്കള്‍ ക്രൂരമായി കടിച്ചുകീറി തിന്നുന്ന നിലയിലായിരുന്നു.
മറ്റൊരു കിടാവിന് ചെറുതായി കടിയേറ്റിട്ടുണ്ട്.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നും, വളര്‍ത്തുമൃഗങ്ങള്‍ക്കുപോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  തെരുവ് നായ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
  • മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !
  • കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show