പി.എ ആലി ഹാജി സമസ്തക്ക് ശക്തി പകര്‍ന്ന നേതാവ്: എസ്.വൈ.എസ്
കല്‍പ്പറ്റ: കഴിഞ്ഞദിവസം വിടപറഞ്ഞ പി.എ ആലി ഹാജി സമസ്തക്ക് ശക്തി പകര്‍ന്ന മാതൃകാ യോഗ്യനായ നേതാവായിരുന്നുവെന്ന് എസ്.വൈ.എസ് വയനാട് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സമുന്നത നേതാവായിരുന്നപ്പോഴും സമസ്തയെന്ന പ്രസ്ഥാനത്തിന്റെ ആദര്‍ശത്തിന് വേണ്ടി ശക്തമായി വാദിക്കുകയും എതിരാളികളെ പ്രതിരോധിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെ അടുത്തിടപഴകിയത് പോലെ സമസ്തയുടെ സമുന്നത നേതാക്കളോട് ചേര്‍ന്ന് നിന്ന് അഹ്ലുസുന്നയുടെ ആദര്‍ശ പോരാട്ടത്തിന് നായകത്വം വഹിക്കുകയും ചെയ്തു.വാരാമ്പറ്റയെന്ന പുരാതന മഹല്ലിന്റെ നേതൃത്വത്തിലിരുന്ന് മഹല്ല് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയതോടൊപ്പം അവിടെ നടത്തപ്പെടുന്ന മഖാം ഉറൂസിന് കുറ്റമറ്റ രൂപവും ഭാവവും നല്‍കിയതില്‍
ആലി ഹാജിയുടെ പങ്ക് അനിഷേധ്യമാണെന്നും എസ്.വൈ.എസ്.
ഉറൂസില്‍ നിന്നും മറ്റു നേര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന വരുമാനങ്ങള്‍ ഫലവത്താകണമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ് വാരാമ്പറ്റ സആദ കോളേജെന്നും അത് നിലനില്‍ക്കുന്ന കാലമത്രയും ആലിക്ക ഓര്‍മ്മിക്കപ്പെടുമെന്നും
അദ്ദേഹത്തിന്റെ മരണത്തോടെ ഉലമാഉമറാബന്ധത്തിന്റെ ശക്തനായ ഒരു കണ്ണിയാണ് മുറിഞ്ഞു പോയതെന്നും ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ, ജില്ലാ സെക്രട്ടറി കെ എ നാസര്‍ മൗലവി മടക്കിമല ട്രഷറര്‍ കെ സി കെ തങ്ങള്‍ താഴെത്തൂര്‍ എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
7fl8tt
