അഗ്രി ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു.
കാട്ടിക്കുളം: മാനന്തവാടി ബ്ലോക്ക് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ മാര്‍ക്കറ്റ് ഔട്ട്‌ലെറ്റ് അഗ്രി ഷോപ്പ് കാട്ടിക്കുളത്ത് പ്രവര്‍ത്തനമാരംഭിച്ചു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വയനാട് ജില്ലാ എടിഎംഎ പ്രൊജക്റ്റ് ഡയറക്ടര്‍ സുരേഷ് എ ആര്‍ ആദ്യവില്‍പ്പന നടത്തി. ചടങ്ങില്‍ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് പി.ജെ, തിരുനെല്ലി കൃഷി ഓഫീസര്‍ അശ്വതി ബാലകൃഷ്ണന്‍, മറ്റു കൃഷി ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.കര്‍ഷകരുടെ ജൈവ ഉത്പ്പന്നങ്ങളും, മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളും, കേരളഗ്രോ ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഔട്‌ലെറ്റില്‍ ലഭ്യമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
