OPEN NEWSER

Wednesday 12. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സഹകരണ പെന്‍ഷന്‍ ബോര്‍ഡ് പുനഃസംഘടിക്കുക: കെസിഎസ്പിഎ

  • S.Batheri
12 Aug 2026

ബത്തേരി: കേരളത്തിലെ സഹകരണ പെന്‍ഷന്‍കാരുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട പെന്‍ഷന്‍ ബോര്‍ഡ് ഉടന്‍ പുനഃസംഘടി പ്പിക്കണമെന്ന് കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബത്തേരി താലൂക് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നൂറ് കണക്കിന് സഹകരണ ജീവനക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പെന്‍ഷന്‍ ആനു കൂല്യങ്ങള്‍ ലഭിക്കാതെ പ്രയാസം അനുഭവിക്കുകയാണ്. ഇക്കാര്യത്തില്‍  അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്  കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ക്ഷാമാശ്വാസവും പെന്‍ഷന്‍ പരിഷ്‌കരണവും ഉടന്‍ നടപ്പിലാക്കുക, 2021 ലെ പെന്‍ഷന്‍ പരിഷ്‌കരത്തിന്റെ ഭാഗമായി നിര്‍ത്തലാക്കിയ ക്ഷാമബത്ത അനവദിക്കുക,    പെന്‍ഷന്‍ വര്‍ദ്ധനവ് നടപ്പിലാക്കുന്നതുവരെ പതിനഞ്ച് ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ ബോര്‍ഡില്‍ സംഘടനകളുടെ മൂന്നില്‍ കുറയാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.   കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി എ ശ്രീധരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് പി പി പൗലോസ് അദ്ധ്യക്ഷനായിരുന്നു. ടി കെ വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി വിജയകുമാര്‍, കെ എന്‍ വാസു, എം മംഗളന്‍, പി ജെ വര്‍ഗീസ്, ഡോളി പോള്‍, സജി ജോസഫ്എന്നിവര്‍ സംസാരിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   12-Aug-2026

qelg2v


LATEST NEWS

  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show