സഹകരണ പെന്‍ഷന്‍ ബോര്‍ഡ് പുനഃസംഘടിക്കുക: കെസിഎസ്പിഎ
ബത്തേരി: കേരളത്തിലെ സഹകരണ പെന്‍ഷന്‍കാരുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട പെന്‍ഷന്‍ ബോര്‍ഡ് ഉടന്‍ പുനഃസംഘടി പ്പിക്കണമെന്ന് കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബത്തേരി താലൂക് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നൂറ് കണക്കിന് സഹകരണ ജീവനക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പെന്‍ഷന്‍ ആനു കൂല്യങ്ങള്‍ ലഭിക്കാതെ പ്രയാസം അനുഭവിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ക്ഷാമാശ്വാസവും പെന്‍ഷന്‍ പരിഷ്‌കരണവും ഉടന്‍ നടപ്പിലാക്കുക, 2021 ലെ പെന്‍ഷന്‍ പരിഷ്‌കരത്തിന്റെ ഭാഗമായി നിര്‍ത്തലാക്കിയ ക്ഷാമബത്ത അനവദിക്കുക, പെന്‍ഷന്‍ വര്‍ദ്ധനവ് നടപ്പിലാക്കുന്നതുവരെ പതിനഞ്ച് ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ ബോര്‍ഡില്‍ സംഘടനകളുടെ മൂന്നില്‍ കുറയാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി എ ശ്രീധരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് പി പി പൗലോസ് അദ്ധ്യക്ഷനായിരുന്നു. ടി കെ വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി വിജയകുമാര്‍, കെ എന്‍ വാസു, എം മംഗളന്‍, പി ജെ വര്‍ഗീസ്, ഡോളി പോള്‍, സജി ജോസഫ്എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
x4u6jv
