OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു: ഉഷാ വിജയന്‍

  • Mananthavadi
04 May 2026

മാനന്തവാടി: മാനന്തവാടി മണ്ഡലത്തില്‍ മന്ത്രി ഒ.ആര്‍. കേളുവിനെ അട്ടിമറിച്ച് ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന്‍ തന്റെ വിജയത്തില്‍ വോട്ടര്‍മാര്‍ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി. ഭരണവിരുദ്ധ വികാരമാണ് യു.ഡി.എഫിന് അനുകൂലമായ കാറ്റായി മാറിയതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.'മാനന്തവാടിയിലെ മുഴുവന്‍ വോട്ടര്‍മാരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. ഒരു ടീം യു.ഡി.എഫ് സംവിധാനത്തിലാണ് ഞാന്‍ ഇവിടെ വിജയിച്ചു വന്നിരിക്കുന്നത്,' ഉഷാ വിജയന്‍ പറഞ്ഞു. യു.ഡി.എഫിന്റെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി നിന്ന് വളരെ കൃത്യതയോടെ പ്രവര്‍ത്തിച്ചതാണ് ഈ വലിയ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിയെ തന്നെ പരാജയപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഒരു വ്യക്തിയെയല്ല തങ്ങള്‍ ടാര്‍ഗറ്റ് ചെയ്തതെന്നും മറിച്ച് കേരളത്തിലെ നിലവിലെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഈ വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്നും അവര്‍ വ്യക്തമാക്കി. മാനന്തവാടി എന്നും യു.ഡി.എഫിന്റെ മണ്ണാണെന്നും അത് തിരിച്ചുപിടിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും ഉഷാ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും, സ്ഥാനാര്‍ത്ഥിയായ നിമിഷം മുതല്‍ തനിക്കും മുന്നണിക്കും വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. മാനന്തവാടി തിരിച്ചുപിടിക്കുന്നതിനൊപ്പം ബത്തേരിയും കല്‍പ്പറ്റയും യു.ഡി.എഫ് നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും ഉഷാ വിജയന്‍ പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show