OPEN NEWSER

Saturday 02. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുല്‍പ്പള്ളിയില്‍ മോഷ്ടാക്കളുടെ നിരന്തര സാന്നിധ്യം; പ്രതിരോധവുമായി നാട്ടുകാര്‍

  • S.Batheri
08 Apr 2026

പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിനടുത്ത് സാന്ദീപനിക്കുന്ന്, ലയണ്‍സ് ക്ലബ്ബ് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ മോഷണ ശ്രമം പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു. ഇന്നലെ രാത്രിയില്‍ സാന്ദീപനിക്കുന്നില്‍ ഇടമലക്കുനിയില്‍ ഇബ്രാഹിമിന്റെ വീട്ടിലും മോഷണ ശ്രമമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വീടിന്റെ മുറ്റത്തെ ടാപ്പ് തുറന്നുവിടുകയും ആളനക്കത്തിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്തതോടെ വീട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും  പോലീസും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് മോഷണ ശ്രമം പതിവായതോടെ നാട്ടുകാര്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി ഇന്നലെ രാത്രി പ്രദേശത്ത് കാവലായിരുന്നു. പന്തംകത്തിച്ച് പ്രദേശങ്ങളില്‍ ഒഴിഞ്ഞ പ്രദേശങ്ങളിലുള്‍പ്പെടെ തിരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസം കുട്ടിയുടെ  കൈയ്യിലെ വളയുള്‍പ്പെടെ അറുത്തുമുറിച്ച സംഭവമുണ്ടായതോടെ ആളുകള്‍ക്ക് വീട്ടില്‍ തനിച്ച് ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒറ്റയ്ക്ക് കഴിയുന്ന പല വീട്ടുകാരും ബന്ധുക്കളുടെ വീടുകളിലേക്ക് മാറി. ഒറ്റയ്ക്ക് വീട്ടില്‍ രാത്രി താമസിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍  പറയുന്നത്. പോലീസും പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കഴിയുന്നില്ല. ഇന്നലെ 30 ഓളം ആളുകളുടെ നേതൃത്വത്തിലാണ് പുലര്‍ച്ചവരെ പ്രദേശത്ത് കാവലിരുന്നത്. അടിയന്തിരമായി മോഷ്ടാവിനെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാചകവാതക വില വര്‍ധന; സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്; മെയ് 6 ന് ഹോട്ടലുകള്‍ അടച്ചിടും.
  • കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി.
  • അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍;പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികള്‍
  • അടുത്ത 4 ദിവസം കേരളത്തില്‍ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
  • നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: സണ്ണി ജോസഫ് എം എല്‍ എ
  • ചൂട് കൂടുന്നു, ജാഗ്രത വേണം; പകല്‍ 11 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം
  • സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
  • വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി
  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show