പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും
പടിഞ്ഞാറത്തറ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പടിഞ്ഞാറത്തറ പേരാല്‍ തരിയോട് ചെറുകുഴി വീട്ടില്‍ സി രതീഷ് (38) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണ കുമാര്‍ 5 വര്‍ഷത്തെ തടവിനും 35000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2022 ഏപ്രില്‍ മാസത്തിലാണ് കേസിനസ്പദമായ സംഭവം നടന്നത്. ഇയാള്‍ കുട്ടി താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്പക്ടറായിരുന്ന വിമല്‍ ചന്ദ്രനാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിതഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
