OPEN NEWSER

Friday 27. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി

  • S.Batheri
27 Mar 2026

ബത്തേരി: യുഡിഎഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി അമ്പലവയലില്‍ ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപി-സിപിഎം ഡീല്‍ ആണ് കാണുന്നത്. കഴിഞ്ഞ നാലുമാസം മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി അമിത്ഷായുടെ വീട്ടില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. ബി ജെ പി മുഖ്യമന്ത്രിമാരൊഴികെ അമിത്ഷായെ ഒറ്റക്ക് കണ്ട് രഹസ്യ ഗൂഢാലോചന നടത്തിയ ഏകവ്യക്തി കേരളത്തിലെ മുഖ്യമന്ത്രിയാണ്. സി പി എമ്മിനെ ബി ജെ പിയുടെ പാളയത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള കച്ചവടം ആയിരുന്നു അന്ന് ഉറപ്പിച്ചത്. ബിജെപിക്ക് ജയിക്കേണ്ട മണ്ഡലങ്ങളില്‍ സിപിഎം ജനപിന്തുണ കുറഞ്ഞ വരെയാണ് നിര്‍ത്തിയിരിക്കുന്നത്. സിപിഎമ്മിന് ജയിക്കേണ്ട മണ്ഡലങ്ങളില്‍ ബിജെപിയും ജനപിന്തുണ കുറഞ്ഞ സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇത് എങ്ങനെ മറച്ചു വെച്ചാലും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഈ വരുന്ന നാലാം തീയതി വോട്ടെണുമ്പോള്‍ ഇതിനുള്ള മറുപടി കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കുമെന്നുറപ്പാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട് മണ്ഡലം ഞങ്ങള്‍ മറക്കില്ല. മെയ്മാസത്തില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വയനാട് മണ്ഡലത്തിലെ മൂന്ന് യു ഡി എഫ് സ്ഥാനാര്‍ഥികളും എംഎല്‍എമാരായി സഭയിലുണ്ടാവണം. കഴിഞ്ഞ 15 വര്‍ഷം സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ഐസി ബാലകൃഷ്ണന്‍ നാലാം തവണയും യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. അദ്ദേഹത്തിന് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം. നിഷ്‌കളങ്കത നിറഞ്ഞ മനസിന്റെ ഉടമയായ ഐസിയെ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അറിയാം. വികസന നായകനായ അദ്ദേഹത്തിന്റെ പേരില്‍ ചില കോണുകളില്‍ നിന്നും ഉയരുന്ന കിംവദന്തികള്‍ സ്വാഭാവികം മാത്രമാണ്. മാങ്ങയുള്ള മാവില്‍ മാത്രമാണ് കല്ലെറിയുക എന്ന് പറയുംപോലെ പ്രവര്‍ത്തന മികവുള്ളവരെ തേജോവദം ചെയ്യുകയെന്നത് പതിവുകാര്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡി പി രാജശേഖരന്‍ അധ്യക്ഷനായിരുന്നു. കര്‍ണാടക റെവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ, ഐ സി ബാലകൃഷ്ണന്‍, ജെബി മേത്തര്‍ എം പി, ടി മുഹമ്മദ്, യു ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്ല മാടക്കര, അഡ്വ ടി ജെ ഐസക്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍, കെ കെ വിശ്വനാഥന്‍,  എന്‍ സി കൃഷ്ണകുമാര്‍, കെ ആര്‍ സാജന്‍, കരീം, എം എ അസൈനാര്‍ എന്നിവര്‍ സംസാരിച്ചു.
ഥീൗ ലെിേ


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി
  • താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് വയോധികന്‍ മരിച്ചു
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
  • വയനാട് ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുന്നു
  • കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ജീര്‍ണ്ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം
  • സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വന്‍ രാസ ലഹരി വേട്ട
  • ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടികള്‍ക്ക് നാളെ തുടക്കമാവും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show