കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
ബത്തേരി: ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി (78)യുടേതാണ് മൃതദേഹം. ഫെബ്രുവരി 14 മുതല്‍ ഇവരെ വീട്ടില്‍ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിലെ കാപ്പിത്തോട്ടത്തില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി പോലീസ് മിസ്സിംഗ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
മകള്‍ തങ്കമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
