മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്നും 380 ഗ്രാം മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. തിരൂരങ്ങാടി പറമ്പില്‍പീടിക ഭാഗത്ത് പുളിക്കലകത്ത് വീട്ടില്‍ സൈതലവി കോയ മകന്‍ മുനീബ് കോയ ആണ് അറസ്റ്റില്‍ ആയത്. നിലവില്‍ മറ്റൊരു കോമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ 3 പേര്‍ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ എന്‍ ബൈജുവിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍ പി.എന്‍ , സുഷാദ് പി.എസ്, ബേസില്‍ സിഎം, ഡ്രൈവര്‍ വീരാന്‍ കോയ എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് തുടരന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
