OPEN NEWSER

Friday 27. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വന്‍ രാസ ലഹരി വേട്ട

  • S.Batheri
26 Mar 2026

പൊന്‍കുഴി: 2026 നിയമസഭ ഇലക്ഷന്‍ സ്‌പെഷ്യല്‍ െ്രെഡവ് പരിശോധന  ''ഓപ്പറേഷന്‍ ഹോട്ട്‌സ്‌പോട്ട് 2.0'' ന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴി ഭാഗത്ത് വെച്ച് വയനാട് എക്‌സൈസ് ഇന്റലിജന്‍സും, വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി 
നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനില്‍ നിന്നും  മാരക രാസ ലഹരിയായ 312.513 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്   താമരശ്ശേരി കടവൂര്‍ തച്ചമ്പൊയില്‍  പുത്തന്‍വീട്ടില്‍  മുഹമ്മദ് ജുസൈം ( 22) എന്നയാളെ  അറസ്റ്റ് ചെയ്തു. ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിനു 10 ലക്ഷം രൂപ  വില വരും. 

വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാബു.സി.യുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്ത്,അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മാരായ ഹരിദാസ് സി.വി, സുരേഷ് വെങ്ങാലിക്കുന്നേല്‍, പ്രിവന്റീവ്  ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി പി, വിനോദ് പി ആര്‍ , അനീഷ് എ.എസ്, വിജിത്ത്.കെ ജി , സിവില്‍ എക്‌സൈസ് ഓഫീസര്‍ വിഷ്ണു കെ കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിത.എം സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ മാരായ പ്രസാദ് കെ , അനുപ്രകാശ്. എസ് എന്നിവരും ഉണ്ടായിരുന്നു. ഇലക്ഷന്‍ സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി ജില്ലയിലുടനീളവും,അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന നിരീക്ഷണവും പരിശോധനയുമാണ് എക്‌സൈസ് നടത്തിവരുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി
  • താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് വയോധികന്‍ മരിച്ചു
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
  • വയനാട് ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുന്നു
  • കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ജീര്‍ണ്ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം
  • സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വന്‍ രാസ ലഹരി വേട്ട
  • ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടികള്‍ക്ക് നാളെ തുടക്കമാവും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show