സകല മേഖലയിലും പ്രചരണം വ്യാപിപ്പിച്ച് ഉഷാ വിജയന്‍
മാനന്തവാടി: കനത്ത വെയിലിനെ അവഗണിച്ച് നഗരത്തില്‍ പ്രചരണത്തിനെത്തിയ യു ഡി.എഫ്. സ്ഥാനാത്ഥി ഉഷ വിജയന് ആശംസകള്‍ നേര്‍ന്ന് മാനന്തവാടി ടൗണിലെ വ്യാപാരികളും, യാത്രക്കാരും ചുമട്ട് തൊഴിലാളികളും നാട്ടുകാരും. മാനന്തവാടി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുളള ബാഫഖി ഹോമിലെത്തിയ ഉഷ വിജയന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഞ്ഞി വിതരണം ചെയ്ത് കൊണ്ടാണ് ഇന്നലെ പര്യടന പരിപാടിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും, കുട്ടിരിപ്പുകാരെയും സന്ദര്‍ശിച്ചു. സ്ഥാനാത്ഥിയോട്‌മെഡിക്കല്‍ കോളേജിലെ അവസ്ഥയെ കുറിച്ച് രോഗികള്‍ സംസാരിച്ചു. യു ഡി.എഫ് അധികാരത്തിലേറിയാല്‍ എല്ലാത്തിനും പരിഹാരം കാണുമെന്ന് സ്ഥാനാര്‍ത്ഥി രോഗികളോട് പറഞ്ഞു. കോട്ടക്കുന്ന് കോളനി,വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിഎം.ജി എംഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഫാ:ടെസ്സ സ്‌പെഷല്‍ സ്‌കൂള്‍നോബര്‍ട്ട് ഹൗസ്,മാനന്തവാടി ബസ്റ്റാന്റ്,കണിയാരം കോണ്‍വെന്റ്, പയ്യമ്പള്ളി ടൗണ്‍, മേരിമാത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സെന്റ് പാട്രിക്‌സ് സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍,ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി എല്‍.എഫ് യു പി. സ്‌കൂള്‍, അമലോല്‍ഭവ മാതാ ദേവാലയം,അമൃതാനന്ദമയീ മഠംമാനന്തവാടി ടൗണ്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിസന്ദര്‍ശനംനടത്തി. ഓരോ വ്യക്തികളെയും നേരില്‍കണ്ട് മാനന്തവാടിയുടെ വികസനത്തിനായി വോട്ട് അഭ്യര്‍ത്ഥിച്ചു .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
