OPEN NEWSER

Sunday 29. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഹോം വോട്ടിംഗ് തിങ്കളാഴ്ച മുതല്‍

  • Kalpetta
28 Mar 2026

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയ ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 30) ആരംഭിക്കും. ഏപ്രില്‍ അഞ്ച് വരെ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ജില്ലയില്‍ ആകെ 4420 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷ സമര്‍പ്പിച്ചത്. ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സെര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുക. 80 സ്‌ക്വാഡുകളാണ് ജില്ലയില്‍ ഹോം വോട്ടിംഗ് നടപടികള്‍ക്കായി പ്രവര്‍ത്തിക്കുക. വോട്ടെടുപ്പ് സമയത്ത് വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. ഓരോ സംഘവും ആവശ്യമായ എല്ലാ തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് വീടുകളില്‍ എത്തുക. വീഡിയോ രേഖപ്പെടുത്തലിലൂടെ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യും. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും
  • വയനാട് ജില്ലയില്‍ ഹോം വോട്ടിംഗ് തിങ്കളാഴ്ച മുതല്‍
  • യുഡിഎഫ് സ്ഥാനാര്‍ഥിതിയുടെ വയനാട് മെഡിക്കല്‍ കോളേജിനോടുള്ള നിലപാട് മാനന്തവാടിയെ വഞ്ചിക്കുന്നത്: യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം: എല്‍ഡിഎഫ്
  • വീണ്ടും നഴ്‌സിംഗ് സമരം; രോഗികള്‍ വലയുന്നു
  • സകല മേഖലയിലും പ്രചരണം വ്യാപിപ്പിച്ച് ഉഷാ വിജയന്‍
  • ലോഡ്ജില്‍ ലഹരി റെയ്ഡ്; വില്‍പ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
  • നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
  • ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശനം നടത്തി
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show