OPEN NEWSER

Saturday 28. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശനം നടത്തി

  • Kalpetta
27 Mar 2026

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കി സന്ദര്‍ശിച്ചു. സി വിജില്‍ സംവിധാനത്തിലൂടെ ലഭിച്ച പരാതികളും അവയ്ക്ക് സ്വീകരിച്ച പരിഹാര നടപടികളും പൊതു നിരീക്ഷകന്‍ വിലയിരുത്തി. ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ റൂം മുഖേന തത്സമയം നിരീക്ഷിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 

ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളും നിരീക്ഷിക്കാന്‍ എഫ്.എസ്.ഡി വാഹനങ്ങളില്‍ 15 ക്യാമറകളും എസ്.എസ്.ഡി വാഹനങ്ങളില്‍ 11 ക്യാമറകളും ചെക്ക്‌പോസ്റ്റുകളില്‍ 28 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനവും കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കുന്നുണ്ട്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ പ്രീപോള്‍ സ്‌ട്രോങ്ങ് റൂമുകളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. കണ്‍ട്രോള്‍ റൂമില്‍ 20 ഓളം ഉദ്യോഗസ്ഥര്‍ ഷിഫ്റ്റുകളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെ 24 മണിക്കൂറും കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 04936 284055.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും
  • വയനാട് ജില്ലയില്‍ ഹോം വോട്ടിംഗ് തിങ്കളാഴ്ച മുതല്‍
  • യുഡിഎഫ് സ്ഥാനാര്‍ഥിതിയുടെ വയനാട് മെഡിക്കല്‍ കോളേജിനോടുള്ള നിലപാട് മാനന്തവാടിയെ വഞ്ചിക്കുന്നത്: യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം: എല്‍ഡിഎഫ്
  • വീണ്ടും നഴ്‌സിംഗ് സമരം; രോഗികള്‍ വലയുന്നു
  • സകല മേഖലയിലും പ്രചരണം വ്യാപിപ്പിച്ച് ഉഷാ വിജയന്‍
  • ലോഡ്ജില്‍ ലഹരി റെയ്ഡ്; വില്‍പ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
  • നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
  • ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശനം നടത്തി
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show