നാടന്‍ തോക്കുമായി മൂന്ന് പേര്‍ പിടിയില്‍
ഇരുളം: ചെതലത്ത് റെയിഞ്ചിലെ ഇരുളം ഫോറെസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ബീനാച്ചി റോഡില്‍ മടുര്‍ വനഭാഗത്ത് വച്ച് നാടന്‍ തോക്കും വെടിക്കോപ്പുകളുമായി വാഹനത്തില്‍ എത്തിയ കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ സ്വദേശികളായ മൂന്ന് പേര്‍ വനം വകുപ്പിന്റെ പിടിയിലായി. ഫവാസ് (32) മുഹമ്മദ് സാലിഹ് (39),ജുനൈദ് (34) എന്നിവരെയാണ് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തില്‍ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ വിനീഷ് കുമാര്‍, എന്‍.വി., ജയേഷ്.പി. ജെ എഫ്.ബി.എ, വാച്ചര്‍മാരായ ദേവന്‍ കാട്ടിക്കൊല്ലി, സുരേഷ് ഞാറ്റാടി, ബാബു ചീയമ്പം എന്നിവരും ഉണ്ടായിരുന്നു. ഇവര്‍ സ്ഥിരമായി വേട്ടക്ക് വരുന്നവരാണെന്ന് അന്വേഷണത്തില്‍ അറിഞ്ഞതെന്ന് വനപാലകര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
