അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
മാനന്തവാടി: മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, മഹിള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 19 വനിതസംവരണ ഡിവിഷനുകള്‍ ഉണ്ടായിട്ടും സജീവമായി പ്രവര്‍ത്തിക്കുന്ന വനിതകളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജീവച്ചതെന്ന് അവര്‍ വ്യക്തമാക്കി. വയനാട് ഡിസിസി സെക്രട്ടറിമാരായ ചില നേതാക്കളുടെ പിടിവാശിയും സ്വന്തം ആള്‍ക്കാരെ പരിഗണിക്കലും മൂലമാണ് സജീവപ്രവര്‍ത്തകര്‍ക്ക് മാറിനില്‍ക്കേണ്ടിവന്നിട്ടുള്ളത് എന്നും അഡ്വ ഗ്ലാഡിസ് ചെറിയാന്‍ സൂചിപ്പിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
