എംഡിഎംഎ യുമായി യുവാവ് പിടിയില്‍
അമ്പലവയല്‍: ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടില്‍ ജിഷ്ണു ശശികുമാര്‍ (30) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയില്‍ വച്ച് ഇയാള്‍ പിടിയിലായത്. ഇയാള്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 6 ട്രാന്‍സ്പരന്റ് സിപ് ലോക്ക് കവറുകളിലായി 8.95 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ധീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
