പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍
ബത്തേരി: ഗോത്രവിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. തമിഴ്‌നാട്, ദേവര്‍ഷോല, ചമ്പകൊല്ലി ഉന്നതിയിലെ കുമാര്‍ എന്ന അച്ചു(20)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ മൂന്നിന് ഉച്ചയോടെ മുത്തശ്ശിയുടെ വീട്ടില്‍ പോകാന്‍ ബത്തേരി സ്റ്റാന്‍ഡില്‍ നിന്ന കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബസില്‍ കയറ്റി തമിഴ്‌നാട്ടിലെത്തിക്കുകയായിരുന്നു. ഏഴാം തീയതി കുമാര്‍ വീട്ടിലില്ലാത്ത സമയത്ത് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ബത്തേരി ഡി വൈ എസ് പി കെ ജെ ജോണ്‍സന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഓ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
