OPEN NEWSER

Wednesday 19. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

  • Kalpetta
18 Nov 2025

കല്‍പ്പറ്റ: വയനാട്  ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയില്‍ നവംബര്‍ 18 നാണ് പത്രിക സമര്‍പ്പിച്ചു തുടങ്ങിയത്. ജില്ലാ പഞ്ചായത്തിന്റെ വിവിധ ഡിവിഷനുകളിലേക്ക് 23 പേരാണ് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയ്ക്ക് പത്രിക സമര്‍പ്പിച്ചത്. നവംബര്‍ 21 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 24 ആണ്.

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 32 റിട്ടേണിങ് ഓഫീസര്‍മാര്‍

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുന്നതിന് വയനാട് ജില്ലയില്‍ 32 റിട്ടേണിങ് ഓഫീസര്‍മാരെയും 31 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയും നിയോഗിച്ചു. വയനാട് ജില്ലാ പഞ്ചായത്തിന്റെ റിട്ടേണിങ് ഓഫീസറായ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പത്രിക സ്വീകരിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ കളക്ടറേറ്റ് റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറും  സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തി ന്റേത് വനം വകുപ്പ് കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററും  കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമാണ് റിട്ടേണിങ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. കല്‍പ്പറ്റ നഗരസഭയില്‍ കല്‍പ്പറ്റ കോഓപ്പറേറ്റിവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാറും മാനന്തവാടി നഗരസഭയില്‍ പടിഞ്ഞാറത്തറ ബി.എസ്.പി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കാരപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമാണ് റിട്ടേണിങ് ഓഫീസര്‍മാര്‍

ഗ്രാമ പഞ്ചായത്തുകളുടെ റിട്ടേണിങ് ഓഫീസര്‍മാരുടെ വിവരങ്ങള്‍

വെള്ളമുണ്ട  മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, തിരുനെല്ലി  മാനന്തവാടി മൈനര്‍ ഇറിഗേഷന്‍  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, തൊണ്ടര്‍നാട്  മാനന്തവാടി പി.ഡബ്യു.ഡി റോഡ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എടവക  മാനന്തവാടി പി. ഡബ്യു.ഡി ബില്‍ഡിങ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, തവിഞ്ഞാല്‍  മാനന്തവാടി കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍, നൂല്‍പുഴ  സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നെന്മേനി  സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അമ്പലവയല്‍  കാരാപ്പുഴ സബ് ഡിവിഷന്‍ 2 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മീനങ്ങാടി  എസ്.ഐ.ഒ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍, വെങ്ങപള്ളി  ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, വൈത്തിരി  ഇക്കോണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസര്‍, പൊഴുതന  ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, തരിയോട്  ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജനറല്‍,  മേപ്പാടി  പി.ഡബ്യു.ഡി മൈന്‍ന്റനസ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മൂപ്പൈനാട്  സുല്‍ത്താന്‍ ബത്തേരി കാവേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കോട്ടത്തറ  ബി.എസ്.പി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മുട്ടില്‍  ജില്ലാ രജിസ്ട്രാര്‍ ജനറല്‍, പടിഞ്ഞാറത്തറ മാനന്തവാടി ജില്ലാ മണ്ണ് പരിശോധന ലബോററ്ററി അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ്, പനമരം  മാനന്തവാടി സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, കണിയമ്പറ്റ  കൃഷി അസിസ്റ്റന്റ്  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പൂതാടി  ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ് ജില്ലാ ഓഫീസര്‍ മീനങ്ങാടി, പുല്‍പള്ളി  സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് ഓഡിറ്റ് ഡയറക്ടര്‍, മുള്ളന്‍കൊല്ലി കാരാപ്പുഴ സബ് ഡിവിഷന്‍ 3 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍.

സ്ഥാനാര്‍ഥികള്‍ക്ക് നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 24 ആണ്. ജില്ലയില്‍ ഡിസംബര്‍ 11ന് വെട്ടെടുപ്പും ഡിസംബര്‍ 13ന് വോട്ടെണ്ണലും നടക്കും. നിശ്ചിത ദിവസങ്ങളില്‍ രാവിലെ 11 നും വൈകിട്ട് മൂന്ന് വരെയും പത്രിക സമര്‍പ്പിക്കാം.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ബാധ്യത, കുടിശ്ശികയുടെയും ക്രിമിനല്‍ കേസുകളുടെയും വിശദവിവരങ്ങള്‍ നല്‍കണം. ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി നിക്ഷേപമായി 2,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയില്‍ 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 5,000 രൂപയും കെട്ടിവെയ്ക്കണം. പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
  • വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍; വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ പഴുതടച്ച സുരക്ഷ
  • പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍
  • സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം
  • ക്ഷീരമേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതി മീനങ്ങാടി ക്ഷീര സഹകരണസംഘത്തിന് !
  • മുത്തങ്ങയില്‍ എംഡിഎംഎ പിടികൂടിയ സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍
  • ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയ ആള്‍ യാത്രാ മദ്ധ്യേ ഹൃദയാഘാതം മൂലം മരിച്ചു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show