OPEN NEWSER

Wednesday 17. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍; വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ പഴുതടച്ച സുരക്ഷ

  • Kalpetta
18 Nov 2025

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ തദ്ദേശ തെരഞ്ഞടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ഏഴിടങ്ങളില്‍ സ്‌ട്രോങ് റൂമുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് മാനന്തവാടി സെന്റ് പാട്രിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ സെന്റ് മേരീസ് കോളേജിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് എസ്.കെ.എം.ജെ ഹൈസ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് ക്രമീകരിക്കുന്നത്. 

കല്‍പ്പറ്റ നഗരസഭയിലെ വോട്ടിങ് യന്ത്രങ്ങള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും മാനന്തവാടി നഗരസഭയുടേത് മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടേത് അസംപ്ഷന്‍ ഹൈസ്‌കൂളിലും സൂക്ഷിക്കും. വോട്ടിങ്  യന്ത്രങ്ങളുടെ വിതരണ,സ്വീകരണ കേന്ദ്രങ്ങള്‍ ഒരേ സ്ഥലത്ത് തന്നെയാണ് ക്രമീകരിക്കുക. സ്‌ട്രോങ് റൂം, പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. 

സ്‌ട്രോങ് റൂം, പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പോലീസ് സേനയ്ക്ക പുറമെ സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കും. അഗ്‌നിശമന സേനാ വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കേന്ദ്രങ്ങളിലുണ്ടാവും. സ്‌ട്രോങ് റൂമിന് പുറമെ കണ്‍ട്രോള്‍ റൂം, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ എന്നിവര്‍ക്കായി സ്‌ട്രോങ് റൂം നിരീക്ഷിക്കാനുള്ള സൗകര്യം, സുരക്ഷാ ജീവനക്കാര്‍ക്കുള്ള വിശ്രമ മുറി എന്നിവയും സജ്ജീകരിക്കും. സ്‌ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളിലും വൈദ്യുതി വിതരണം, കുടിവെള്ളം, ടെലഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടെണ്ണലിനുള്ള കൗണ്ടിങ് ഹാളുകളിലെ സജ്ജീകരണങ്ങള്‍ ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം പൂര്‍ത്തിയാക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുളമ്പുരോഗ പ്രതിരോധ യജ്ഞം: സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും
  • കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടി വെക്കാന്‍ ഉത്തരവ്
  • കടുവാ ദൗത്യം: നിരോധനാജ്ഞ നീട്ടി; പുതിയ വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി
  • കടുവയെ സ്‌പോട്ട് ചെയ്തതായി വനം വകുപ്പ്
  • കടുവാ ദൗത്യം; പ്രദേശത്ത് നിരോധനാജ്ഞ
  • ഒഴക്കോടിയില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണംവിട്ട കാര്‍ കൈവരിയിലിടിച്ചു
  • ഒഴക്കോടിയില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണംവിട്ട കാര്‍ കൈവരിയിലിടിച്ചു
  • കുപ്പാടിത്തറയില്‍ തെരുവ് നായകളുടെ ആക്രമണം; 6 വയസ്സുകാരന് പരിക്ക്.
  • കടുവ സാന്നിധ്യം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show