OPEN NEWSER

Wednesday 17. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം

  • Mananthavadi
18 Nov 2025

പനവല്ലി: ഇന്ന് രാവിലെ പനവല്ലി അപ്പപ്പാറ റോഡില്‍ വെച്ചാണ് സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭിന്നശേഷിക്കാരനായ അരണപ്പാറ വാകേരി ഷിബു സഞ്ചരിച്ച സ്‌കൂട്ടറിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഷിബു ജോലി ചെയ്യുന്ന റിസോര്‍ട്ടിലേക്ക്  പോകുന്ന വഴിക്കായിരുന്നു സംഭവം. തുടര്‍ന്ന് ഷിബു വയലിനോട് ചേര്‍ന്ന ഫെന്‍സിങ്ങിന് ഉള്ളിലേക്ക് ഓടി കയറിയതിനാല്‍ ആണ് വലിയ അപകടം ഒഴിവായത്. വനപാലകര്‍ സ്ഥലത്തെത്തി ഷിബുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. കഴിഞ്ഞദിവസം ഇതിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വെച്ച് മുത്തു എന്ന പതിനാറുകാരനേയും കാട്ടാന ആക്രമിച്ചിരുന്നു. തുടര്‍ച്ചയായി കാട്ടാന ആക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാവല്‍ ഏര്‍പ്പെടുത്താന്‍ വനപാലകരോട് ആവശ്യപെട്ടതായി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ജിതിന്‍ പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുളമ്പുരോഗ പ്രതിരോധ യജ്ഞം: സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും
  • കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടി വെക്കാന്‍ ഉത്തരവ്
  • കടുവാ ദൗത്യം: നിരോധനാജ്ഞ നീട്ടി; പുതിയ വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി
  • കടുവയെ സ്‌പോട്ട് ചെയ്തതായി വനം വകുപ്പ്
  • കടുവാ ദൗത്യം; പ്രദേശത്ത് നിരോധനാജ്ഞ
  • ഒഴക്കോടിയില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണംവിട്ട കാര്‍ കൈവരിയിലിടിച്ചു
  • ഒഴക്കോടിയില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണംവിട്ട കാര്‍ കൈവരിയിലിടിച്ചു
  • കുപ്പാടിത്തറയില്‍ തെരുവ് നായകളുടെ ആക്രമണം; 6 വയസ്സുകാരന് പരിക്ക്.
  • കടുവ സാന്നിധ്യം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show