വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
മാനന്തവാടി: മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ആരംഭിച്ച 44-ാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാള (നവംബര്‍ 20) വൈകുന്നേരം 4.30ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്യും. സ്‌റ്റേജിതര മത്സരങ്ങള്‍ ഇന്ന് തന്നെ ആരംഭിച്ചിരുന്നു. വിവിധ വേദികളിലായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ചിത്രരചന, കാര്‍ട്ടൂണ്‍, എണ്ണച്ചായം, കൊളാഷ്, കഥ കവിത ഉപന്യാസ രചനകള്‍, ക്വിസ്, അടിക്കുറിപ്പ്, നിഘണ്ടു നിര്‍മ്മാണം, തര്‍ജ്ജമ, പോസ്റ്റര്‍ നിര്‍മ്മാണം, പദപയറ്റ്, പദകേളി, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങള്‍ ആദ്യ ദിനത്തില്‍ പൂര്‍ത്തിയായി.
മൂന്നൂറിലധികം മത്സരയിനങ്ങളില്‍ മൂവായിരത്തോളം കലാ പ്രതിഭകളാണ് റവന്യൂ ജില്ലാ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കായാമ്പൂ, കനലി, കെത്തളു, കനവ്, കബനി, കാളിന്ദി,കാവ്, കമ്പള എന്നിങ്ങനെ എട്ട് വേദികളിലാണ് മത്സരങ്ങള്‍.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനാകുന്ന ഉദ്ഘാടന പരിപാടിയില്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും നീലഗിരി കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് സയന്‍സ് ചെയര്‍മാനുമായ ഡോ.റാഷിദ് ഗസ്സാലി, സിനിമാ സംവിധായകയും കോസ്റ്റ്യൂം ഡിസൈനറുമായ സ്‌റ്റെഫി സേവിയര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്‍ സന്തോഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, ഹയര്‍സെക്കന്‍ഡറി മേഖല ഉപഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍, വി.എച്ച്.എസ്.ഇ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ വി.ആര്‍ അപര്‍ണ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം സെബാസ്റ്റ്യന്‍, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ എം. സുനില്‍കുമാര്‍, ടി. ബാബു, ബി.ജെ ഷിജിത, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.സി തോമസ്, മാനന്തവാടി വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ.കെ ജിജി, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഥീൗ ലെിേ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
