വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
പടിഞ്ഞാറത്തറ: വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടില്‍ വി.പി നിഖില്‍ (27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈല്‍ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ സൂക്ഷിച്ച 11 ലിറ്റര്‍ വിദേശ മദ്യവുമായി ഇയാള്‍ പിടിയിലാവുന്നത്. 500 എം.എല്‍ കൊള്ളുന്ന 22 ബോട്ടിലുകള്‍ ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.കെ മിനമോളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
