കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നാളെ വയനാട് ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: കായിക മന്ത്രി വി.അബ്ദുറഹിമാന്‍ നാളെ (നവംബര്‍ 6) വയനാട് ജില്ലയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ കായിക സ്വപ്‌നത്തിന് കരുത്ത് പകരുന്ന പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി സ്‌റ്റേഡിയ നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ രാവിലെ 10ന് മന്ത്രി നിര്‍വ്വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, ഐ.സി ബാലകൃഷണന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. പുല്‍പ്പള്ളി ടൗണിനോട് ചേര്‍ന്നുകിടക്കുന്ന എട്ട് ഏക്കറില്‍ സ്‌റ്റേഡിയം, പരിശീലന കേന്ദ്രം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവയാണ് നിര്‍മിക്കുക. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി 80 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങി നല്‍കിയ എട്ടേക്കര്‍ സ്ഥലത്ത് സംസ്ഥാന സര്‍ക്കാറിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിലും, 60 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഓഫീസിനും താമസ സൗകര്യത്തിനുമായി ആറ് പ്രീഫാബുകളും നിര്‍മിച്ചിട്ടുണ്ട്.
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മിനി സ്‌റ്റേഡിയത്തിന്റെ നവീകരണ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. പൊഴുതന ഗ്രാമപഞ്ചായത്തിലെ സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി ഏറ്റെടുത്ത സുന്ധഗിരി പുനരധിവാസ മേഖലയിലെ െ്രെപമറി ഹെല്‍ത്ത് സെന്റര്‍, സബ് സെന്റര്‍, സാംസ്‌കാരിക നിലയം, നവീകരിച്ച സി.ഡി.എസ് ഓഫീസ്, സുഗന്ധഗിരി മേഖലയിലെ സോളാര്‍ ഹാങിങ് ഫെന്‍സിങ് എന്നിവയുടെ ഉദ്ഘാടനം സുഗന്ധഗിരി വൃന്ദാവന്‍ സ്‌കൂള്‍ പരിസരത്ത് ഉച്ചയ്ക്ക് 12ന് മന്ത്രി വി .അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷനാകും. പരിപാടികളില്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
