കഞ്ചാവ് മിഠായികളും ഹാന്‍സുമായി രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പിടിയില്‍
മാനന്തവാടി: കഞ്ചാവ് മിഠായികളും ഹാന്‍സുമായി രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ യോഗേഷി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും മാനന്തവാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. പീച്ചങ്കോട് വzച്ച് പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിലാണ് 13 പാക്കറ്റ് ഹാന്‍സും 58.61 ഗ്രാം കഞ്ചാവ് മിഠായികളും കണ്ടെടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍ കെ.സിന്‍ഷയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
