റോഡരികിലെ സൂചന ബോര്‍ഡ് തട്ടി യാത്രികന് ഗുരുതര പരിക്കേറ്റ സംഭവം: അപകടകരമായി ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; ഇയാളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി
മാനന്തവാടി: കെഎസ്ആര്‍ടിസി െ്രെഡവര്‍ അപകടകരമായി അമിതവേഗതയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് റോഡരികിലെ സൂചന ബോര്‍ഡ് തട്ടി യാത്രികന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
കുട്ടം മാനന്തവാടി സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ്സിലെ െ്രെഡവര്‍ സുനി മോനെതിരെയാണ് അപകടകരമായി മനുഷ്യജീവന് ഹാനികരമാകും വിധത്തില്‍ വാഹനമോടിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരം തിരുനെല്ലി പോലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള നാലാമത്തെ കേസാണിത്. കഴിഞ്ഞദിവസം രാവിലെ കുട്ടത്ത് നിന്നും മാനന്തവാടിക്ക് വരവെ തെറ്റ് റോഡിന് സമീപം വെച്ച് ഇയ്യാള്‍ ബസ് അശ്രദ്ധമായി ഓടിച്ചപ്പോള്‍ റോഡരികിലെ ദിശാ ബോര്‍ഡ് തട്ടി യാത്രക്കാരനായ ബേഗൂര്‍ കോളിമൂല ഉന്നതിയിലെ രാജന്‍ എന്ന ചെലുവന്‍(55)ന്റെ നെറ്റിയോട് ചേര്‍ന്ന് ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. ഇദ്ദേഹം നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് വാഹനം നിര്‍ത്തി പരിക്കേറ്റയാളെ മറ്റൊരു വാഹനത്തില്‍ കയറ്റി വിടാന്‍ െ്രെഡവര്‍ തയ്യാറായത്. നിരന്തരം പ്രശ്‌നക്കാരനായ സുനി മോനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് തോല്‍പ്പെട്ടിയിലെ പൊതു പ്രവര്‍ത്തകനായ ഹംസ ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
