കായിക വകുപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്!ദുറഹിമാന്‍;പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി സ്‌റ്റേഡിയത്തിന് തറക്കല്ലിട്ടു
പുല്‍പ്പള്ളി: കായിക വകുപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കായിക നിലവാരം ഉയര്‍ത്താന്‍ താരങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി വി അബ്ദുറഹിമാന്‍. പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി സ്‌റ്റേഡിയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ 3400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലകളിലെ കളിക്കളങ്ങള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌റ്റേഡിയങ്ങള്‍, സിന്തറ്റിക് ട്രാക്കുകള്‍, സ്വിമ്മിംഗ് പൂള്‍, സ്‌പോര്‍ട്‌സ് ടൂറിസം പദ്ധതികള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററുകള്‍, സ്‌പോര്‍ട്‌സ് സയന്‍സ് സെന്ററുകള്‍, ആര്‍ച്ചറി അക്കാദമി എന്നിങ്ങനെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ കായിക സ്വപ്‌നത്തിന് കരുത്ത് പകരുന്ന പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തികരിക്കുക. പുല്‍പ്പള്ളി ടൗണിനോട് ചേര്‍ന്ന എട്ട് ഏക്കറില്‍ സ്‌റ്റേഡിയം, പരിശീലന കേന്ദ്രം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവ നിര്‍മിക്കും. ഗ്രൗണ്ട് ഡെവലപ്‌മെന്റ്, ആര്‍ച്ചറി കോമ്പറ്റീഷന്‍ ഏര്യ, റീട്ടൈനിംഗ് വാള്‍, ടോയ്‌ലെറ്റ് കം ചെയ്ഞ്ചിങ് റൂം, അനുബന്ധ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ എന്നിവയാണ് നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി 80 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങി നല്‍കിയ എട്ടേക്കര്‍ സ്ഥലത്ത് സംസ്ഥാന സര്‍ക്കാറിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിലും, 60 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഓഫീസിനും താമസ സൗകര്യത്തിനുമായി ആറ് പ്രീഫാബുകളും നിര്‍മിച്ചിട്ടുണ്ട്.
സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ കീഴിലുള്ള അക്കാദമിയില്‍ നിലവില്‍ നൂറിലധികം കായികതാരങ്ങളാണ് പരിശീലനം നേടുന്നത്. വിവിധ ജില്ലകളില്‍നിന്നുള്ള 45 വിദ്യാര്‍ഥികള്‍ ഇവിടെ താമസിച്ച് പരിശീലനം നേടുന്നവരാണ്. ദേശീയ ഗെയിംസിലെ സ്വര്‍ണം ഉള്‍പ്പെടെ അടക്കം നിരവധി മെഡലുകള്‍ അക്കാദമിയിലെ താരങ്ങള്‍ നേടിയിട്ടുണ്ട്.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പുല്‍പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് കെ.പി വിജയി ടീച്ചര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം മധു, പുല്‍പള്ളി ഗ്രാമപഞ്ചായത്ത് അംഗം ജോഷി ചാരുവേലില്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍) പ്രബിന്‍ പ്രസാദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗങ്ങളായ പി.കെ അയ്യൂബ്, ടി.വി പീറ്റര്‍, ടി.കെ ഹരി, കെ.ആര്‍ സജീവന്‍, ജെറില്‍ സെബാസ്റ്റ്യന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ജനകന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
