അഞ്ചു കുന്നിലെ ഭക്ഷ്യവിഷബാധ: ചികിത്സ തേടിയവരുടെ എണ്ണം 40 കഴിഞ്ഞു
മാനന്തവാടി: അഞ്ചുകുന്ന് അറബിക് കിച്ചനില്‍ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 40 കഴിഞ്ഞു. പനമരം പഞ്ചായത്ത് പരിധിയിലുള്ളവരാണ് ചികിസ തേടിയവരില്‍ അധികവും. ഒടുവിലെ വിവരമനുസരിച്ച്
13 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മാനന്തവാടി വിനായക ആശുപത്രി, മാനന്തവാടി മെഡിക്കല്‍ കോളേജ്, മേപ്പാടി വിംസ് എന്നിവിടങ്ങളിലാണ് ഇവര്‍ ചികിത്സയിലുള്ളത്. കൂടാതെ ചിലര്‍ ഹോമിയോ, ആയുര്‍വേദ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്.
ഒക്ടോബര്‍ 31 നാണ് ഇവര്‍ ഹോട്ടലില്‍ നിന്നും ഷവര്‍മ, വെജിറ്റബിള്‍ സാന്‍വിച്ച്, മയോണൈസ് എന്നിവ കഴിച്ചത്.തുടര്‍ന്ന് ഛര്‍ദ്ദി, വയറിളക്കം, പനി, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങളോടെയാണ് പലരും ചികിത്സ തേടിയത്. സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പും, ഭക്ഷ്യ സുരക്ഷാ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്.
സമാന രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
