എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
മുട്ടില്‍ അമ്പുകുത്തി: കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണുവും സംഘവും മുട്ടില്‍ അമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയില്‍ കാരാപ്പുഴ പദ്ധതി സ്ഥലത്തു നിന്നും 8 കഞ്ചാവ് ചെടികള്‍ കണ്ടെത്തി കേസെടുത്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.എ സുനില്‍കുമാര്‍, കെ .എം ലത്തീഫ്, വയനാട് എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പി.കൃഷ്ണന്‍കുട്ടി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിന്ദു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവര്‍ പങ്കെടുത്തു.കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ പ്രതികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി എക്‌സൈസ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
