മലയാള ദിനാഘോഷം; ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി
കല്‍പ്പറ്റ: ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്താഭിമുഖ്യത്തില്‍ മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷത്തിന് വയനാട് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ഭരണ രംഗത്ത് മലയാള ഭാഷ പ്രയോഗത്തില്‍ മികച്ച ജില്ലയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചത് മികച്ച് നേട്ടമാണെന്നും പൊതുജനങ്ങളുമായി നിരന്തരം കത്തിടപാടുകളിലൂടെ ആശയ വിനിമയം നടത്തുന്ന ഉദ്യോഗസ്ഥര്‍ മലയാള ഭാഷയുടെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. എ.ഡി.എം ഭരണഭാഷ പ്രതിജ്ഞ ചൊല്ലി.
മലയാളഭാഷ ഹൃദയഭാഷയാണെന്നും മലയാളത്തിന് പ്രാധാന്യം നല്‍കി മികച്ച രീതിയില്‍ കൈകാര്യം ചെയ്യണമെന്നും മലയാള ഭാഷ റിസോഴ്‌സ്‌പേഴ്‌സണും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മലയാളം അധ്യാപികയുമായ സി.വി ഉഷ പറഞ്ഞു. ജില്ലാതല പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ ഭാഷകള്‍ക്ക്് പ്രാധാന്യം നല്‍കുമ്പോള്‍ മാതൃ ഭാഷ മറക്കരുതെന്നും മാതൃഭാഷ അടുത്തറിയുമ്പോഴാണ് ആഴത്തില്‍ പഠിക്കാന്‍ സാധിക്കുകയെന്നും അവര്‍ പറഞ്ഞു. വളര്‍ന്ന് വരുന്ന കുട്ടികളിലെ ഭാഷ പ്രയോഗത്തിലെ കൃത്യമായ അറിവില്ലായ്മ ആശയ രൂപീകരണത്തിലുടെ അധ്യാപകരിലേക്ക് എത്തിക്കാന്‍ കഴിയാത്ത സാഹര്യമുണ്ട്. മാതൃഭാഷയോടുള്ള സമീപനവും ഇംഗ്ലീഷ് ഭാഷയോടുള്ള അഭിനിവേശമാണ് ഇതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശാരീരിക മാനസിക വളര്‍ച്ചയുടെ അടിസ്ഥാനം ഭാഷയാണെന്നും അവര്‍ പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു അധ്യക്ഷനായ പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ സി. ഗീത, കെ. മനോജ് കുമാര്‍, നിജു കുര്യന്‍, ഫിനാന്‍സ് ഓഫീസര്‍ ആര്‍. സാബു, ഹുസൂര്‍ശിരസ്ദാര്‍ വി.കെ ഷാജി, അസിസ്റ്റന്റ് എഡിറ്റര്‍ കെ. സുമ, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
