പട്ടയ മിഷന്‍ കേരള ചരിത്രത്തിലെ നവാനുഭവം: മന്ത്രി കെ. രാജന്‍; വയനാട് ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിതരണം ചെയ്തത് 5491 പട്ടയങ്ങള്‍
 
          
            
                മാനന്തവാടി: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയ മിഷന്‍ കേരള ചരിത്രത്തിലെ നവാനുഭവമെന്ന് റവന്യൂ  ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയ അസംബ്ലിയില്‍ ഉയര്‍ന്നുവന്ന പ്രത്യേക വിഷയങ്ങള്‍ ഇതിനായി സജ്ജമാക്കിയ ഡാഷ്‌ബോര്‍ഡ് മുഖേന പരിശോധിച്ച് പട്ടയങ്ങള്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. പട്ടയ വിതരണത്തില്‍ കേരളം അഭിമാനകരമായ മുന്നേറ്റം കൈവരിച്ച വര്‍ഷങ്ങളാണ് കടന്നുപോയക്ക്. ജാതിമത രാഷ്ട്രീയ വര്‍ണ്ണ വര്‍ഗ്ഗ ലിംഗ വ്യത്യാസമില്ലാതെ
വിവിധ പദ്ധതികളില്‍ മാതൃക തീര്‍ക്കുകയാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പ് എല്ലാ ജില്ലകളിലും പട്ടയമേള നടന്നു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി 10002 പട്ടയങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 233947 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ജില്ലയില്‍ വൈത്തിരി താലൂക്കില്‍ 23, മാനന്തവാടി താലൂക്കില്‍ 17 , സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു പട്ടയമടക്കം അതിദരിദ്രര്‍ക്കുള്ള ലാന്‍ഡ് അസൈന്‍മെന്റ് പട്ടയങ്ങള്‍ വിതരണം ചെയ്തു. 100 ജന്മഭൂമി പട്ടയങ്ങള്‍, മൂന്ന് ദേവസ്വം പട്ടയങ്ങള്‍ എന്നിവയും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എന്നിവര്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനായി. ജില്ലയില്‍ നിരവധി കുടുംബങ്ങള്‍ക്ക് ഭൂമിയും രേഖയും ലഭ്യമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സര്‍ക്കാര്‍ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിറവേറ്റി മുന്നോട്ട് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയും രേഖയും ലഭ്യമാകാന്‍ ശേഷിക്കുന്ന ഗുണഭോക്താക്കള്‍ക്ക് കൂടി പട്ടയം ലഭ്യമാകുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
സബ് കളക്ടര്‍ അതുല്‍ സാഗര്‍, ലാന്റ് റവന്യു ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.ജെ അഗസ്റ്റിന്‍, തഹസില്‍ദാര്‍മാരായ പി.യു സിത്താര, ജയപ്രകാശ്, എം.എസ് ശിവദാസന്‍, ടി.ബി പ്രകാശന്‍, നഗരസഭ കൗണ്‍സിലര്‍ ബി.ഡി അരുണ്‍ കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 
 
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
