വ്യാജ ഓണ്‍ലൈന്‍ ട്രെഡിങ് വഴി 77 ലക്ഷം രൂപ തട്ടിയ കേസ്; ഹരിയാന സ്വദേശി വയനാട് സൈബര്‍ പോലീസിന്റെ പിടിയില്‍
 
          
            
                കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഷെയര്‍  ട്രെഡിങ് നടത്തി പണം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ചുണ്ടേല്‍ സ്വദേശിയില്‍ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഹരിയാന സ്വദേശി വയനാട് സൈബര്‍ പോലീസിന്റെ പിടിയിലായി. ഹരിയാന, ഗുരുഗ്രാം സ്വദേശിയായ വിനീത് ചദ്ധ (58) യെ ആണ് സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ ഗുരുഗ്രാം കോടതിയില്‍ ഹാജരാക്കി വയനാട്ടില്‍ എത്തിച്ചു. 
കഴിഞ്ഞ ജൂണില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രെഡിങ്ങില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. യുവതി അയച്ചു നല്‍കിയ ആപ്പ് വ്യാജമാണെന്ന് അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്തു ട്രെഡിങ് നടത്തുകയും ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ലാഭം അടങ്ങിയ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും പണം അടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണ് എന്ന് മനസിലായത്. തുടര്‍ന്ന് സൈബര്‍ െ്രെകം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കേസ് അന്വേഷിച്ച സൈബര്‍ പോലീസ് മനസിലാക്കി. പിന്നീട്, പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ വഴി നടത്തിയ അന്വേഷണത്തിലാണ്  പ്രതി പിടിയിലായത്. ചില വിദേശ കമ്പനികള്‍ക്ക് വേണ്ടിയാണ് ഇയാള്‍ പണം കൈമാറ്റം ചെയ്തത് എന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും മനസ്സിലായി. അന്വേഷണ സംഘത്തില്‍ സൈബര്‍ സ്‌റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ റസാഖ്, എസ്.സി.പി.ഓ മാരായ കെ. അബ്ദുള്‍ സലാം,  എ.ആയിഷ, വി.കെ ശശി എന്നിവരും ഉണ്ടായിരുന്നു.
ണൃശലേ ീേ ടമഷമ്യമി ഗെ
 
 
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
