മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പോലീസ് സഹായത്തോടെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു
മാനന്തവാടി: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സുരക്ഷിതമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പോലീസ്. കല്ലോടി സ്വദേശിയെയാണ് മാനന്തവാടി സ്‌റ്റേഷനിലെ എസ്.സി.പി.ഒ കെ.ഡി. ജോബി, സി.പി.ഒ കെ. പ്രജീഷ് എന്നിവര്‍ കോഴിക്കോട്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഒക്‌ടോബര്‍ 17നാണ് സംഭവം. യുവാവ് അക്രമ സ്വഭാവം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുടുംവും നാട്ടുകാരും പോലീസിന്റെ സേവനം തേടുകയായിരുന്നു. വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ അനുനയിപ്പിച്ച് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച് ആവശ്യമായ ചികിത്സയും മയക്കുന്നതിനുള്ള ഇഞ്ചക്ഷനും നല്‍കി വാഹനത്തില്‍ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. യാത്രയ്ക്കിടയിലും പോലീസുകാര്‍ യുവാവിനെ ആശ്വസിപ്പിക്കുകയും സുരക്ഷിതമായി പരിചരിക്കുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
