പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍; ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു
തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കളിക്കാന്‍ ഉപയോഗിച്ച 44 ശീട്ടുകളും, 131,950 രൂപയും കസ്റ്റഡിയിലെടുത്തു. യവനാര്‍കുളം, കൂനംപറമ്പില്‍ വീട്ടില്‍ ജയ്‌സണ്‍ (48), വാളാട്, കരിയാടന്‍കണ്ടി വീട്ടില്‍ ഫൈസല്‍ (28), പേരിയ, ചെമ്മാനപ്പള്ളി വീട്ടില്‍, ജിതിന്‍ (30), യവനാര്‍കുളം, മേച്ചേരി വീട്ടില്‍ എം.ജെ. ബേബി (57), കുറ്റിയാടി, വെള്ളക്കുടി വീട്ടില്‍, മുസ്തഫ (44), വാളാട്, കാരച്ചാല്‍ വീട്ടില്‍, കെ.എ. കേളു(50), വാളാട്, മേച്ചേരി വീട്ടില്‍ സന്തോഷ് (42), മക്കിയാട്, പാണ്ടകശാല വീട്ടില്‍ റെജി (44), വാളാട് പുതുശേരി വീട്ടില്‍, പി.ആര്‍. സജേഷ് (41) എന്നിവരെയാണ് പിടികൂടിയത്. എസ്.ഐ സോബിന്‍, എ.എസ്.ഐ ബിജു വര്‍ഗീസ്, എസ്.സി.പി.ഒ ജിമ്മി, സി.പി.ഒമാരായ സുധീഷ്, വാജിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
