പുല്‍പ്പള്ളി ആശുപത്രിയില്‍ തുറന്ന ഹാളില്‍ രോഗ പരിശോധന: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ തുറന്ന ഹാളില്‍ രോഗികളെ പരിശോധിക്കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് .വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ കളക്ടറും ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.
രോഗികളുടെ സ്വകാര്യതയാണ് ലംഘിക്കപ്പെടുന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് രോഗവിവരം ഡോക്ടറെ അറിയിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍മാര്‍ക്ക് മുറികളുണ്ടെങ്കിലും പരിശോധന ഹാളിലായതിന്റെ കാരണം വ്യക്തമല്ല. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
