ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത ഫലം കണ്ടു സീബ്രാലൈനിന് തടസ്സമായ കൈവരികള്‍ മാറ്റി
മാനന്തവാടി: മാനന്തവാടി മൈസൂര്‍ റോഡില്‍ ഫുട്പാത്തിനോട് ചേര്‍ന്ന് അശാസ്ത്രീയമായി നിര്‍മ്മിച്ച കൈവരി നീക്കം ചെയ്തു.ധാരാളം വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റൂട്ടില്‍ കാല്‍നട യാത്രികര്‍ക്ക് ആശ്രയമായ സീബ്രാലൈനിന് കുറുകേ ആയിരുന്നു കൈവരികള്‍ നിര്‍മ്മിച്ചത്. ഇത് വ്യാപക പരാതികള്‍ക്കിടയാക്കുകയും ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ബന്ധപ്പെട്ടര്‍ എത്തി കൈവരി നീക്കം ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
