ബൈക്ക് യാത്രികനെ കാട്ടാനയോടിച്ചു;ബൈക്ക് ആക്രമിച്ചു; രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യാത്രികന് പരിക്ക്
ചേകാടി: ചേകാടിക്ക് സമീപം ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ചേകാടി സ്വദേശിയും കമ്പളക്കാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ ഹരീഷിനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ഡ്യൂട്ടിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡിന്റെ വളവില്‍ കാട്ടാനയെ കണ്ടതോടെ ഹരീഷ് ബൈക്ക് തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഉടനെ ബൈക്ക് ഉപേക്ഷിച്ച് ഹരീഷ് ഓടി ഒരു പാലത്തിനടിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയുമായിരുന്നു. ഷോള്‍ഡറിന് പരിക്കേറ്റ ഹരീഷ് ചികിത്സ തേടി. പാഞ്ഞടുത്ത കാട്ടാന ഹരീഷിന്റെ ബൈക്ക് ചവിട്ടി കേടുപാടുകള്‍ വരുത്തിയ ശേഷം തിരികെ കാട്ടിലേക്ക് പോകുകയും ചെയ്തതായി ഹരീഷ് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
