സംസ്ഥാന സ്‌കൂള്‍ കായികമേള; വനിതാ ക്രിക്കറ്റില്‍ വയനാട് ചാമ്പ്യന്‍മാര്‍
കല്‍പ്പറ്റ: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗമായുള്ള ക്രിക്കറ്റ് മല്‍സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാട് ചാമ്പ്യന്‍മാരായി. ഫൈനലില്‍ പാലക്കാടിനെയാണ് തോല്‍പ്പിച്ചത്. വയനാട് ടീമിലെ മേധാ ദീപ്ത, ഹയ ഫാത്തിമ, ജിഷ്ണ ബി.കെ, അന്‍ഷ ഷെറിന്‍, സ്വഫിയ എന്നിവര്‍ ദേശീയ മല്‍സരങ്ങള്‍ക്കുളള കേരള ടീമില്‍ ഇടം നേടുകയും ചെയ്തു. മിഥുന്‍ വര്‍ഗ്ഗീസാണ് ടീമിന്റെ പരിശീലകന്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
