രാജ്യത്തെ ഏറ്റവും കഠിനമായ തവാങ്ങ് മാരത്തണിലും കരുത്ത് തെളിയിച്ച് വയനാട്ടുകാര്‍
മാനന്തവാടി: ചൈനയുടെ അതിര്‍ത്തിയായ ബുംല പാസ്സില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെ അരുണാചല്‍ പ്രദേശും ഇന്ത്യന്‍ ആര്‍മിയും ചേര്‍ന്ന് സംഘടിപ്പിച്ച തവാങ്ങ് മാരത്തണില്‍ മികച്ച വിജയവുമായി രണ്ടു വയനാട്ടുകാര്‍. ഇന്നലെ പുലര്‍ച്ചെ അഞ്ചരക്ക് മൈനസ് ഡിഗ്രിയിലുള്ള കൊടും തണുപ്പില്‍ തവാങ്ങ് സ്‌റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച മത്സരത്തില്‍ 42 കിലോമീറ്റര്‍ ഫുള്‍ മാരത്തണില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ഇല്ലിക്കല്‍ ജോസും, 21 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം തോമസ് പള്ളിത്താഴത്തും കരസ്ഥമാക്കി. ഇരുവരും മാനന്തവാടി ദ്വാരക സ്വദേശികളാണ്. തോണിച്ചാല്‍ എമ്മാവുസ് വില്ലയിലെ െ്രെഡവറാണ് 64 വയസ്സുകാരനായ തോമസ്. സമുദ്രനിരപ്പില്‍ നിന്നും 10,000 അടി ഉയരത്തില്‍ ഓക്‌സിജന്‍ പോലും കുറവുള്ള ചുരം കയറിയിറങ്ങിയുള്ള ഈ മാരത്തണ്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ളതും ഏറ്റവും കഠിനമായതുമായ മാരത്തണ്‍ മത്സരമാണ്. ഇതിനു മുമ്പും നിരവധി ദേശീയ മാരത്തണ്‍ മത്സരങ്ങളില്‍ ഇരുവരും കരുത്ത് തെളിയിച്ചിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
