ജാഗ്രതാ സമിതികളുടെ ഇടപെടല്‍ കാര്യക്ഷമമാക്കണം: അഡ്വ.പി.കുഞ്ഞായിഷ
കല്‍പ്പറ്റ: പഞ്ചായത്ത് തലത്തിലെ ജാഗ്രതാ സമിതികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. വഴിതര്‍ക്കം പോലുള്ള പരാതികളില്‍ ജാഗ്രതാ സമിതികള്‍ യഥാസമയം ഇടപ്പെട്ട് പരിഹാരം കാണണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് പിന്തുണ നല്‍കി സംരക്ഷണം ഉറപ്പുവരുത്താന്‍ വനിതാ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പ്രാദേശിക തലത്തില്‍ നിരവധി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതായും ഗാര്‍ഹിക തലത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ കൂടുതലായി ലഭിച്ചതെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.
അദാലത്തില്‍ 22 പരാതികള്‍ ലഭിച്ചു. മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. മൂന്നെണ്ണം പൊലീസ് റിപ്പോര്‍ട്ട് തേടി. അദാലത്തില്‍ ഒരു പരാതി പുതിയതായി സ്വീകരിച്ചു. 16 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, കൗണ്‍സിലര്‍മാരായ ബിഷ ദേവസ്യ, റിയ റോസ് മേരി എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
