തിരുനെല്ലി ആശ്രമം റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ശോചനീയാവസ്ഥ; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ട്രൈബല്‍ ഓഫീസ് ഉപരോധിച്ചു.

മാനന്തവാടി: തിരുനെല്ലിയിലെ ആശ്രമം റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നൂറ്റിഇരുപത്തിഏഴ് പെണ്‍കുട്ടികളെ 3 ക്ലാസ്സ് മുറികളില്‍ താമസിപ്പിച്ചും, ഉപയോഗിക്കാന്‍ ഒറ്റ ശുചിമുറി മാത്രമുള്ള സ്‌കൂളിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാനന്തവാടിയിലെ ട്രൈബല്‍ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി വില്‍ഫ്രഡ് ജോസ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി വകുപ്പ് മന്ത്രിയുടെ മൂക്കിന് താഴെ ഇത്രയും വിദ്യാര്‍ത്ഥികള്‍ ദുരിതമനുഭവിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും വരും ദിവസങ്ങളില്‍ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സി.അഖില്‍ പ്രേം, കെ.മോഹന്‍ദാസ്, സുമ രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഖില്‍ കേളോത്ത്, നിധീഷ് ലോകനാഥ്, ശ്രീജിത്ത് കണിയാരം, അരുണ്‍ രമേശ്, രൂപേഷ് പിലാക്കാവ്, രാഖില്‍ പി.ജി, ദിലീപ് കണിയാരം തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍